Sp-HD-2024-WomenPhotographer

സ്വന്തം ജീവിതത്തിൽ പോരാടി ജയിക്കുന്നതിനൊപ്പം മാറ്റത്തിനായി സമൂഹത്തിൽ പുതുവഴി വെട്ടുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ മാധ്യമ മേഖലയിൽ സ്ത്രീകൾക്കായി വഴിതെളിച്ചവരിൽ ഒരാളാണ് സിപ്ര ദാസ്. രാജ്യത്തെ ആദ്യ വനിത ന്യൂസ് ഫോട്ടോഗ്രാഫർ. 

 

1980 ൽ സിപ്ര ദാസ്  ക്യാമറ കയ്യിൽ എടുക്കുമ്പോൾ നമ്മളിൽ പലരും ജനിച്ചിട്ടില്ല..ഇക്കാണുന്ന ഇന്ത്യ ഗേറ്റ് സിപ്ര ദാസിന്റെ ക്യാമറ കണ്ണുകളിലേക്ക് എത്ര തവണ പതിഞ്ഞിയിട്ടുണ്ടെന്ന് പറയാനാകില്ല...ഇന്ത്യ ഗേറ്റിന് സംസാരിക്കാനാകുമായിരുന്നു എങ്കിൽ സിപ്രയുടെ കഥ ഇങ്ങോട്ട് പറഞ്ഞേനേ.

 

കൊൽക്കത്തയിലെ ഏഴു കുഞ്ഞുങ്ങൾ ഉള്ള ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലെ മൂത്തവൾ. പഠനത്തിനൊപ്പം ഓൾ ഇന്ത്യ റേഡിയോയിൽ ചെയ്ത ചെറിയ ജോലിയാണ് ക്യാമറയുടെ വലിയ ലോകത്തേക്കുള്ള വെളിച്ചമായത്. തനിക്ക് നൽകിയ ചെറിയ അസൈൻമെന്റുകളെ  വൻ വിജയമാക്കിയാണ് പെൺ ഫോട്ടോഗ്രഫര്‍ മാധ്യമലോകത്തേക്ക് വരുന്നതിലുണ്ടായിരുന്ന എതിർപ്പുകളെ സിപ്ര തകർത്തെറിഞ്ഞത്.

 

അക്കാലത്ത് പകലും രാത്രിയും ഇല്ലാതെ ഡാർക്ക് റൂമിൽ അടക്കം സമയം ചിലവടേണ്ടതായ ഫോട്ടോഗ്രഫി എന്തെന്ന് സമൂഹത്തെയും കുടുംബത്തെയും ബോധ്യപ്പെടുത്തുകയായിരുന്നു വലിയ കടമ്പ' സിപ്ര വെല്ലുവിളിയായി ഏറ്റെടുത്തു.1989 ൽരാജ്യ തലസ്ഥാനത്ത് PTI ഫോട്ടോഗ്രാഫർ ആയി എത്തിയ സിപ്ര ഇന്ദിരാഗാന്ധി മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഉള്ളവരുടെ ഭരണകാലം  ക്യാമറയിൽ പകർത്തി. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെയും മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും വലിയ പ്രോത്സാഹനം ഉണ്ടായിരുന്നു. മമതാ ബാനർജിയുമായും അടുത്ത ബന്ധം ഉണ്ട് സിപ്രക്ക ഡൽഹിയുടെയും മാധ്യമലോകത്തിന്റെയും വലിയ മാറ്റങ്ങൾക്ക് സിപ്ര സാക്ഷിയായി.കേന്ദ്ര സർക്കാരിൻ്റെ ലൈഫ് ടൈം അചീവ് മെൻ്റ് കുവാർന്നും കേരള സർക്കാരിൻ്റെ വനിത ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 71ആം വയസ്സിലും ഡൽഹിയിലെ മാധ്യമപ്രവർത്തകരുടെ മുൻനിരയിൽ സിപ്രയുണ്ട്.