thennala

 

ഐക്യത്തോടെ നിന്നാൽ കോൺഗ്രസിന് വൻ വിജയം നേടാനാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള. ഗ്രൂപ്പില്ലാത്ത പാർട്ടികൾ ഇല്ലെന്നും 2001ൽ കോൺഗ്രസിന് വൻ വിജയം നേടിക്കൊടുത്ത മുൻ കെ.പി.സി.സി അധ്യക്ഷൻ മനോരമന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കും പാർട്ടിക്കുമായി സ്വത്ത് എല്ലാം വിറ്റതിൽ ഒരു കുറ്റബോധവുമില്ലെന്നും നാളെ 94-ാം ജന്മദിനം ആഘോഷിക്കുന്ന തെന്നല പറഞ്ഞു. 

 

1970ലെ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനാവാകാത്ത സാഹചര്യം വിശദീകരിച്ച സി.എം.സ്റ്റീഫനോട് പങ്കുവച്ച വാക്കുകളാണ് തെന്നല ഓർത്തുപറഞ്ഞത്. ഇരുട്ടിവെളുക്കും മുൻപ് കൂടുവിട്ട് കൂടുമാറുന്ന ഇന്നത്തെ നേതാക്കൾക്ക് തെന്നലയൊക്കെ രാഷ്ട്രീയ അതിശയമായിരിക്കും. സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിൽ അമരുമ്പോൾ 2001ൽ യു.ഡി.എഫിന് നൂറുമേനി വിജയം സമ്മാനിച്ച അന്നത്തെ കെ.പി.സി.സി പ്രസിഡന്‍റിന് സ്വന്തം പാർട്ടിക്കാരോട് പറയാനുള്ളതും ഇത്രമാത്രമാണ്. 

 

രണ്ടുവട്ടം എം.എൽ.എയും മൂന്നുവട്ടം രാജ്യസഭാംഗവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. സ്ഥിരം രാഷ്ട്രീയക്കാരെപ്പോലെ അദ്ദേഹം സ്വത്ത് വാരിക്കൂട്ടിയില്ല. ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയതേയുള്ളു. വളർച്ചയും തളർച്ചയും സ്വാഭാവികം. എന്നാല്‍ കോൺഗ്രസ് തിരിച്ചുവരുമെന്ന് തെന്നല തറപ്പിച്ചുപറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല. എന്നാൽ, അനുഗ്രഹം തേടിയെടുത്തുന്ന സ്വന്തം സ്ഥാനാർഥികൾക്ക് വേണ്ട ഉപദേശം നൽകാൻ 93ന്റെ നിറവിലും തെന്നലയ്ക്ക് കരുത്തുണ്ട്.

Thenla Balakrishna Pillai said that Congress can win a big victory if it stands united