കേന്ദ്രസര്‍ക്കാരിന്‍റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ കെ റൈസ് സാധാരണക്കാര്‍ക്കിടയില്‍ ഹിറ്റാണ്. വില കുറവ് മാത്രമല്ല അരി വിതരണത്തിന് കേന്ദ്രീകൃത സംവിധാനമുള്ളതും ഏറെ സഹായകരമാണ്. തിരഞ്ഞെടുപ്പുകാലം കഴിഞ്ഞാല്‍ അരിവിതരണം നിലയ്ക്കുമോ എന്നാണ് വ്യാപകമായി ഉയരുന്ന ചോദ്യം.
കെ റൈസിനായി ആവശ്യക്കാരുടെ തിരക്കാണ് സപ്ലൈക്കോ ഔട്ട്ലെറ്റുകളില്‍. വിലകുറവും സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ഭാരത് അരി പച്ചരിയാണെന്ന പരാതിയാണ് പലര്‍ക്കും. പൊന്നി അരി വിതരണം ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും കിട്ടിയത് പച്ചരിയാണ്. തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞാല്‍ അരി വിതരണം നിര്‍ത്തി എല്ലാത്തിനും വിലകൂട്ടി ഇതിനെല്ലാം പകരം വീട്ടരുതെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.
K-rice became a hit among the common people