ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇടുക്കി അടിമാലിയിൽ പണികഴിപ്പിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന് പരാതി. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് താമസക്കാർ. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നാണ്  പഞ്ചായത്തിന്റെ വിശദീകരണം.

മച്ചിപ്ലാവിലെ ഈ ഫ്ലാറ്റിൽ കഴിയുന്ന നൂറ്റി അമ്പതോളം കുടുംബങ്ങളാണ് ദുരിതാവസ്ഥയിൽ കഴിയുന്നത്. മാലിന്യ സംസ്കാരണം നടക്കാത്തതും ലിഫ്റ്റുകൾ പ്രവർത്തിക്കാത്തതും ജീവിതം ദുസഹമാക്കുകയാണ്

തീ പിടുത്തമുണ്ടായാൽ കെടുത്താനുള്ള സുരക്ഷ സംവിധാനങ്ങൾ തുരുമ്പ് എടുത്ത് നശിച്ചു. മഴ പെയ്താൽ മുറികൾക്ക് ചോർച്ചയുണ്ടെന്നാണ് ആരോപണം പലവട്ടം പരാതിപ്പെട്ടിട്ടും ദുരിതത്തിന് പരിഹാരമില്ല. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഉടനടി പരിഹരിക്കുമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം

Life mission flat issue idukki