ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ഇത്തവണയും ഇടുക്കി കമ്പംമെട്ട് വഴിയുള്ള യാത്ര കഠിനമാകും. മണ്ഡലകാലം തുടങ്ങാറായിട്ടും ജില്ലയിലെ ആദ്യ ഇടത്താവളമായ കമ്പംമെട്ടിൽ യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല. നാല്  കോടി രൂപ ചെലവിൽ സ്ഥിരം ഇടത്താവളം ഒരുക്കുമെന്ന സർക്കാർ പ്രഖ്യാപനവും വാക്കുകളിലൊതുങ്ങി.

തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമെത്തുന്ന തീർത്ഥാടകരാണ് കമ്പംമെട്ട് വഴി ശബരിമലയിലേക്ക് പോകുന്നത്. തിരികെ കുമളി വഴിയാണ് മടക്കം. കമ്പത്തുനിന്ന് വനത്തിലൂടെ കമ്പംമെട്ടിൽ എത്തുന്ന തീർത്ഥാടകർക്ക് താൽക്കാലികമായി ഒരുക്കിയ ശുചിമുറികൾ വൃത്തിഹീനമാണ്. ഇതിനോടൊപ്പമുള്ള വിശ്രമകേന്ദ്രം കാടുകയറി നശിച്ചു

സ്ഥിരം ഇടത്താവളത്തിനായി പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് ഇടത്താവളം ഒരുക്കി തീർത്ഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാണ് അയ്യപ്പഭക്തരുടെ ആവശ്യം.

Lack of facilities at Kambamettu Idathavalam in Idukki for Sabarimala pilgrims: