electircscooter

ഇലക്ട്രിക് സ്കൂട്ടറുകളുടെ ചാർജിങ് പ്രശ്നങ്ങൾക്ക് പ്രതിവിധിയായി സോളർ ഇലക്ട്രിക് സ്കൂട്ടർ എന്ന ആശയവുമായി പോളിടെക്നിക് വിദ്യാർഥി. കാസർകോട് തൃക്കരിപ്പൂർ ഇകെഎൻഎം പൊളിടെക്നിക് കോളജിലെ ഇർഷാദാണ് സ്‌കൂട്ടറിന്റെ ആദ്യ മാതൃക പുറത്തിറക്കിയത്. 

ചാർജ് തീർന്ന് വഴിയിൽ കിടക്കാത്ത സോളർപാനലോടുകൂടിയ ഇലക്ട്രിക് സ്കൂട്ടർ. ഒടുവിൽ ഇർഷാദിന്റെ സ്വപ്നം യാഥാർഥ്യമായി. നിർമാണ ചെലവ് വെറും 8000 രൂപ. ഓടിക്കൊണ്ടിരിക്കുമ്പോഴും പാർക്കിങ്ങിലുമെല്ലാം വാഹനം സ്വയം ചാർജാകും. സോളർ യൂണിറ്റ്, ബാറ്ററി, മോട്ടോർ എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. കൂടെ ആക്രി കടകൾ കയറിയിറങ്ങി സംഘടിപ്പിച്ച കുട്ടി സൈക്കിളുകളുടെ ഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്താണ് വാഹനം നിർമിച്ചത്

ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 15 കിലോമീറ്റർ സഞ്ചരിക്കും. ബാറ്ററി കപ്പാസിറ്റി വർധിപ്പിച്ചാൽ ദൈനംദിന ഉപയോഗത്തിനായി വാഹനം വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ഇർഷാദിന്റെ പ്രതീക്ഷ. കണ്ണൂർ കുഞ്ഞിമംഗലം സ്വദേശിയായ ഇർഷാദ് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥിയാണ്.

Student invented solar electric scooter