തിരുവനന്തപുരം കാട്ടാക്കടയിൽ ടിപ്പറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽപ്പെട്ട വിതുര തോട്ടുമുക്ക് സ്വദേശി അഖിലിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രധാന റോഡിൽ നിന്ന് ചെറിയ റോഡിലേക്ക് തിരിഞ്ഞ ടിപ്പറിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടു വാഹനങ്ങളും അമിത വേഗത്തിലായിരുന്നു. ടയറിനടിയിൽപ്പെട്ട യുവാവുമായി അൻപത് മീറ്ററോളം ടിപ്പർ മുന്നോട്ടുപോയി. 

Tipper Accident One Severely Injured