തിരഞ്ഞെടുപ്പിൽ കുടുംബശ്രീക്കാർക്കെന്താ കാര്യം. തൃശൂർ പോങ്ങണംകാടിലെ കുടുംബശ്രീ അംഗങ്ങൾ പറയും അതിന് മറുപടി. തോരണങ്ങളും ബാഡ്ജുകളും തൊപ്പികളും ഒരുക്കി കുറേ സ്ത്രീകൾ ഇവിടെ ദിവസങ്ങളായി തിരക്കിട്ട ജോലിയിലാണ്. 

 

തൃശൂർ പോങ്ങണംകാടിലെ കുടുംബശ്രീ യൂണിറ്റാണ്. കൊടിയും തോരണങ്ങളും ബാഡ്ജുകളും തൊപ്പികളും അങ്ങനെ പ്രചരണത്തിനു വേണ്ട എല്ലാം തയ്യാറാക്കുന്ന തിരക്കിലാണ് ഇവർ. തൃശൂരിൽ തിരഞ്ഞെടുപ്പിനു വാശിയേറിയപ്പോൾ ഇവിടെ തിരക്കും കൂടി. എല്ലാ സ്ഥാനാർഥികളുടെയും പ്രചരണത്തിന് ഇവർ മാറ്റു കൂട്ടും. 

 

ഡൽഹിയിൽ നിന്നും തിരിപ്പൂരിൽ നിന്നും നിർമാണാവശ്യത്തിനുള്ള വസ്തുക്കളെത്തിക്കും. പത്താളുകൾ ചേർന്ന് യൂണിറ്റിൽ നിന്നും വീടുകളിൽ നിന്നുമായാണ് നിർമാണം. ഹോർസെയിലായും ഓർഡറിനനുസരിച്ചും നിർമിക്കും. ഓർഡർ കൂടിയാൽ കൂടുതൽ അംഗങ്ങളെ വെച്ചാകും നിർമാണം. 

 

വ്യത്യസ്ത രീതിയിലാണ് തോരണങ്ങൾ, സ്ഥാനാർഥികളുടെ ചിത്രം പതിച്ചാണ് ബാഡ്ജുകളും പതാകകളും നിർമിക്കുന്നത്. തിരഞ്ഞെടുപ്പിൽ കുടുംബശ്രീ ക്കാർക്ക് എന്താ കാര്യമെന്ന് ചോദിച്ചാൽ പോങ്ങണംകാടിലെ ഈ കുടുംബശ്രീ അംഗങ്ങൾ പറയും കാര്യം...

 

Kudumbashree works for election