നർത്തകി സത്യഭാമയ്ക്ക് എതിരെ ആർ.എൽ.വി രാമകൃഷ്ണൻ പൊലീസിന് പരാതി നൽകി. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി.  അഭിമുഖം നടത്തിയത് തിരുവനന്തപുരം വഞ്ചിയൂരിലായതിനാൽ പരാതി ചാലക്കുടി പൊലീസ് കൈമാറും. രാമകൃഷ്ണൻ്റെ പരാതി സിവിൽ കേസായി കൈകാര്യം ചെയ്യണമെന്ന് പൊലീസിന് നിയമോപദേശം കിട്ടി. രാമകൃഷ്ണൻ്റെ പേര് സത്യഭാമ പരാമർശിച്ചിട്ടില്ലെന്നും പൊലീസ് വിലയിരുത്തി. ചാലക്കുടിയിലെ മോഹിനിയാട്ട കലാകാരൻ എന്നാണ്  സത്യമാമ പറഞ്ഞത്. ചാലക്കുടിയിൽ  മോഹിനിയാട്ടത്തിൽ അറിയപ്പെടുന്ന പുരുഷ കലാകാരൻ ഇല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല ഇരട്ടി വീര്യത്തോടെ അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. 

സത്യഭാമയ്ക്കെതിരെ നവമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. സത്യഭാമയുടെ വിവാദ പരാമർശത്തിന് ശേഷം രാമകൃഷ്ണന് കൈ നിറയെ പരിപാടികളാണ്. കലാമണ്ഡലത്തിൻ്റെ കൂത്തമ്പലത്തിൽ ആദ്യമായി മോഹിനിയാട്ടം അവതരിപ്പിച്ച കലാകാരനെന്ന ചരിത്രം ആർ.എൽ.വി രാമകൃഷ്ണന്റെ പേരിലായി. എസ്.എഫ്.ഐ വിദ്യാർഥികളാണ് രാമകൃഷ്ണനെ കലാമണ്ഡലത്തിലേയ്ക്ക് ക്ഷണിച്ചത്. 

RLV Ramakrishnan against Sathyabhama