കാസർകോട് തൃക്കരിപ്പൂരിൽ കുട്ടികൾക്ക് വ്യത്യസ്ത സമ്മാനമൊരുക്കി അധ്യാപകൻ. ഓലാട്ട് യുപി സ്കൂളിലെ അധ്യാപകൻ വൈശാഖാണ് ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അവരുടെ മുഖചിത്രമുള്ള നോട്ട്ബുക്ക് സമ്മാനിച്ചത്. ക്ലാസ് മുറിയിലെ 38 ചിരികൾ നോട്ട്ബുക്കിന്റെ പുറംചട്ടയിൽ. അധ്യയന വർഷത്തിന്റെ അവസാന ദിവസം ഒരു സർപ്രൈസ് ഉണ്ടെന്ന് വൈശാഖ് മാഷ് പറഞ്ഞപ്പോൾ നാല് എയിലെ കുട്ടികൾ ഇത്രയും പ്രതീക്ഷിച്ചില്ല.
പ്രിയ അധ്യാപകന്‍ സമ്മാനിച്ച നോട്ട്ബുക്കുകള്‍ കുഞ്ഞികൈകള്‍ നെഞ്ചോടു ചേര്‍ത്തു. ഒപ്പം മാഷിന്‍റെ ഉള്ളുനിറഞ്ഞ സ്നേഹവും. ഈ കുഞ്ഞുമക്കള്‍ക്ക് ഒരു സമ്മാനം കൊടുക്കണം. അതവർ ഒരിക്കലും മറക്കാത്ത ഒന്നാകുകയും വേണം. ഈ ചിന്തയാണ് നോട്ട്ബുക്കിന്‍റെ പുറംചട്ടയിലെ ഈ മുപ്പത്തിയെട്ട് പുഞ്ചിരികള്‍ക്ക് പിന്നിലെന്ന് അധ്യാപകന്‍ പി. വൈശാഖ് പറയുന്നു.