lunch-box

TOPICS COVERED

ഉച്ചഭക്ഷണ ഇടവേളകളിൽ  കളികൾക്കൊപ്പം അല്പം കണക്കും  പഠിക്കാൻ കാസർകോട് പിലിക്കോട് യു.പി. സ്കൂളിലെ കുട്ടികൾ. ലഞ്ച് ബോക്സ് എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതിയിൽ ദിവസവും അരമണിക്കൂറാണ് കുട്ടികൾ ഒന്നിച്ചിരുന്ന് കളികളിൽ ഏർപ്പെടുക.

 

ഉച്ചഭക്ഷണത്തിന് ശേഷം പിലിക്കോട് സ്കൂൾ മുറ്റമൊരു ക്ലാസ് റൂമാകും. കണക്കുമായി കൂട്ടുകൂടാൻ ക്ലാസ് റൂമിന് പുറത്ത് മറ്റൊരു ക്ലാസ് റൂം. കുട്ടികളെല്ലാം ഒന്നിച്ചിരുന്ന് ഗണിതശേഷികൾ പരിപോഷിപ്പിക്കാൻ വിവിധ കളികളിൽ ഏർപ്പെടും. ഈർക്കിൽകളി, കാടികളി, ദായം, എട്ടേറ് തുടങ്ങിയ നാടൻ കളികളുമുണ്ട്. കൂട്ടലും കുറയ്ക്കലും ഗുണനവും ഹരണവുമൊക്കെയായി അര മണിക്കൂർ.

ലഞ്ച് ബോക്സിനെ ഇരുകൈയും നീട്ടി കുട്ടികളും ഏറ്റെടുത്തു. ഉച്ചഭക്ഷണ ഇടവേള ഫലപ്രദമായി ഉപയോഗപ്പെടുത്താൻ  മുൻവർഷങ്ങളിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ തുടർച്ചയായാണ് ഈ വർഷം ലഞ്ച് ബോക്സ് നടപ്പിലാക്കുന്നത്.

ENGLISH SUMMARY:

Kasargod school lunch box project