sobha-poster

ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടു പകർന്ന് പോസ്റ്റർ വിവാദം. എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ്റെ പോസ്റ്ററുകളിലെ തല വെട്ടിമാറ്റി എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫിൻെറ ചിത്രം വെച്ചുവെന്നാണ് ആരോപണം. നേർക്കുനേരെ പോരാടാൻ ധൈര്യം ഇല്ലാത്തവരാണ് പോസ്റ്റർ നശിപ്പിക്കുന്നതെന്ന ആക്ഷേപവുമായി എന്‍ഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. പോസ്റ്റർ മാറ്റിയതിൽ നടപടി എടുത്തില്ലെങ്കിൽ കളക്ട്രേറ്റിന് മുന്നിൽ സമരം നടത്തുമെന്നും ശോഭ സുരേന്ദ്രൻ പ്രഖ്യാപിച്ചു.  

ഹരിപ്പാട് ആർ.കെ.ജങ്ഷനിൽ ഒട്ടിച്ചിരുന്ന ശോഭ സുരേന്ദ്രൻെറ പോസ്റ്ററുകളിലാണ് തലമാറ്റിയത് ,ബസ് സ്റ്റാൻഡിന് പരിസരത്ത് വെച്ചിരുന്ന ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തു. എൽ.ഡി.എഫ് ഇതിനു പിന്നിലെന്നാണ് ബിജെപി ആരോപണം. എല്‍ഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിനെതിരെ എന്‍ഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. 

പോസ്റ്ററുകളിലെ തലമാറ്റിയതിനും ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതിനുമെതിരെ പൊലിസിനും ജില്ലാ വരണാധികാരിക്കും പരാതി നൽകിയെങ്കിലും നടപടിയില്ല എന്നും ശോഭ പറയുന്നു. തിരഞ്ഞെടുപ്പ് പോരാട്ടം അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെ മുന്നണികൾക്ക് വീറും വാശിയും കൂടി. ഇതിനിടയിലാണ് പോസ്റ്റർ തലമാറ്റ വിവാദം. 

Alappuzha election battle heated up by poster controversy