sandeep-warrier

ബിജെപിയോട് പിണങ്ങി സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ സന്ദീപ് വാര്യരുടെ അപ്രതീക്ഷിത നീക്കം വന്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. ബിജെപിയ്ക്കായി പതിവായി പ്രതിരോധം തീര്‍ത്ത് ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു സന്ദീപ് വാരിയര്‍. സന്ദീപ് വാരിയര്‍ പലപ്പോഴായി കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കുമെതിരായി പറഞ്ഞ കാര്യങ്ങളാണ് ട്രോളുകളില്‍ നിറയുന്നത്. ഇതിലൊന്നാണ് ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ചു കൊന്ന് എന്ന് സന്ദീപ് വാരിയര്‍ പറഞ്ഞു എന്നത്. അതെയാളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത് എന്ന മട്ടില്‍ തലങ്ങും വിലങ്ങും ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ് സോഷ്യല്‍മീഡിയയില്‍.

എന്താണ് ആ പ്രചരിക്കുന്നതിലെ സത്യം. സന്ദീപ് വാരിയര്‍ തന്നെ അത് വീണ്ടും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. യഥാര്‍ഥത്തില്‍ 

sandeep-troll

ത്തില്‍ സന്ദീപ് വാരിയരല്ല അത് പറ‍ഞ്ഞത്. മനോരമന്യൂസ് കൗണ്ടര്‍ പോയന്‍റില്‍ ചര്‍ച്ചയ്ക്കിടെയാണ് ഇത്തരത്തിലൊരു പരാമര്‍ശം ഉയര്‍ന്നുവന്നത്. അത് പറഞ്ഞത് സിപിഎം നേതാവും എംഎല്‍എയുമായ എം.സ്വരാജാണ്. സ്വരാജിന് മറുപടി പറയുന്നതിനിടെ ആമുഖമായാണ് അദേഹത്തിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സന്ദീപ് വാരിയര്‍ ചര്‍ച്ചയില്‍ മറുപടി പറഞ്ഞത്.എന്നാല്‍ സന്ദീപിന്‍റെ ഈ ഭാഗം മാത്രം ആയി എഡിറ്റ് ചെയ്ത് ആരോ പ്രചരിപ്പിക്കുകയായിരുന്നു.ഇതാണ് പിന്നീട് വിമര്‍ശനങ്ങളും ട്രോളുകള്‍ നിറയുന്നതിനും കാരണമായത്.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ബിജെപിയില്‍ പരസ്യ കലാപം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സന്ദീപ് വാരിയര്‍ ഒടുവില്‍ കോണ്‍ഗ്രസിനൊപ്പമെത്തിയിരിക്കുന്നത്.. എ.കെ.ബാലനടക്കം സി.പി.എം. നേതാക്കളും സ്വാഗതം ചെയ്തെങ്കിലും ഹൈക്കമാന്‍ഡ് ഇടപെടലിലാണ് സന്ദീപ് കോണ്‍ഗ്രസിലെത്തുന്നത്. കെ.സി.വേണുഗോപാലുമായുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് പ്രവേശനം തീരുമാനമായത്. വെറുപ്പിന്‍റെ ഫാക്ടറി വിട്ട് സ്നേഹത്തിന്‍റെ കടയില്‍ അംഗത്വം എടുത്തെന്ന് സന്ദീപ് പറഞ്ഞു. ബി.ജെ.പിക്ക് വേണ്ടി ശക്തമായി വാദിച്ച നാവുകൊണ്ട് വെറുപ്പിന്‍റെ ഫാക്ടറിയെന്ന്  വിളിച്ചാണ് സന്ദീപ് കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. ബി.െജ.പിക്ക് ഒപ്പം നിന്നതില്‍ ജാള്യത തോന്നുന്നു. ബി.ജെ.പി വിടാന്‍ കാരണം കെ.സുരേന്ദ്രനും സംഘവുമെന്നുമാണ് വിമര്‍ശനം. 

      Sandeep Warrier reportedly made a statement saying, "Gandhiji was shot and killed for a small reason." This has now sparked widespread trolling and criticism on social media, with comments implying, "This is the same person who has now joined the Congress." What is the truth behind these claims? Sandeep Warrier himself has come forward to clarify the matter again.:

      Sandeep Warrier reportedly made a statement saying, "Gandhiji was shot and killed for a small reason." This has now sparked widespread trolling and criticism on social media, with comments implying, "This is the same person who has now joined the Congress."