ballot-box

 

1951 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ബാലറ്റ് പെട്ടി ആരെങ്കിലും കണ്ടിട്ടുണ്ടോ?. ഇല്ലെങ്കില്‍ കോഴിക്കോട് നടക്കാവ് സ്വദേശി ലത്തീഫിന്‍റെ വീട്ടിലേക്ക് ചെന്നാല്‍ മതി. 73 വര്‍ഷം പഴക്കമുള്ള ആ ബാലറ്റ് പെട്ടിയുള്‍പ്പടെ നിരവധി സാധനങ്ങളുണ്ട് ലത്തീഫിന്‍റെ ശേഖരത്തില്‍.

 

ഇന്നത്തെ പോലെ റീല്‍സില്ല, മൈക്ക് അനൗണ്‍സ്മെന്‍റുമില്ല, മെഗാഫോണിലൂടെ വലിയ മുഴക്കമുണ്ടാക്കി ആദ്യം  ആളുകളുടെ ശ്രദ്ധ തിരിക്കും. പിന്നെയാണ് വോട്ട് അഭ്യര്‍ഥന.സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനുപയോഗിച്ച മെഗാഫോണിന് പുറമെ 1951 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇരുമ്പുകൊണ്ടുള്ള ബാലറ്റ് പെട്ടിയാണ് ശേഖരത്തിലെ മറ്റൊരു കൗതുകം. ഉപയോഗിച്ച വര്‍ഷവും പെട്ടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൗതുകത്തിന് തുടങ്ങിയതാണ് .പിന്നീട് ഹരമായെന്ന് ലത്തീഫ് 

 

അരിവാളും ഏണിയും കൈപ്പത്തിയും അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന കല്ലച്ചുകളാണ് മറ്റൊരു ആകര്‍ഷണം. ലക്ഷങ്ങളൊഴുക്കിയും സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ചും പ്രചാരണം പൊടിപിടിക്കുന്ന ഇക്കാലത്ത് ഇത്തരം കാഴ്ചകള്‍ കാണേണ്ടത് തന്നെ.