സ്ഥാനാര്‍ഥിയുടെ പ്രസംഗം കാണാന്‍ കഴിയുന്ന ക്യു ആര്‍ കോഡുമായി തൃശൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിനായി വീടുകയറി പ്രചാരണം. മന്ത്രി കെ.രാജന്‍റെ നേതൃത്വത്തിലായിരുന്നു വീടുകളില്‍ കയറി ക്യൂ ആര്‍ കോഡ് നല്‍കിയത്.
സ്ഥാനാര്‍ഥി നേരിട്ടു വന്നില്ലെങ്കിലും പ്രസംഗം മൊബൈല്‍ ഫോണില്‍ കാണാന്‍ ക്യു ആര്‍ കോഡ് പുറത്തിറക്കി സി.പി.ഐ. തൃശൂര്‍ ലോക്സഭ മണ്ഡലത്തിന്‍റെ എല്ലായിടത്തും എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഈ ക്യൂ ആര്‍ കോഡ് സഹിതമുള്ള ലഘുലേഖകളാണ് വിതരണം ചെയ്യുന്നത്. ക്യൂ ആര്‍ കോഡ് മൊബൈല്‍ ഫോണില്‍ സ്കാന്‍ ചെയ്താല്‍ സ്ഥാനാര്‍ഥിയുടെ പ്രസംഗം കാണാം.
തിരഞ്ഞെടുപ്പ് അടുത്തതോടെ വേറിട്ട പ്രചാരണ ശൈലി പയറ്റുകയാണ് ഓരോ മുന്നണികളും. കുടുംബ യോഗങ്ങളും വീടു സന്ദര്‍നവുമായി നേരിട്ട് വോട്ടര്‍മാരോട് സംവദിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നീക്കം.