okhi-park

TAGS

ഓഖിയില്‍ മരിച്ചവരുടെ ഓര്‍മയ്ക്ക് നിര്‍മിച്ച തിരുവനന്തപുരം പൊഴിയൂരിലെ ഓഖി പാര്‍ക്ക് കടലെടുത്തു. 46 ലക്ഷം മുടക്കി മൂന്ന് വര്‍ഷം മുമ്പ് നിര്‍മിച്ച പാര്‍ക്കിലെ കെട്ടിടങ്ങള്‍ ഇപ്പോള്‍ കടലിനടിയിലാണ്. കടല്‍ 50 മീറ്ററോളം തീരത്തേക്ക് കയറിയ നിലയിലാണ് ഇപ്പോഴുള്ളത്.  ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികള്‍ കളിച്ചുല്ലസിച്ച പാര്‍ക്കിന്‍റെ അവസ്ഥയാണിത്. ഊഞ്ഞാലുകള്‍ ഉള്‍പ്പടെ കടലെടുത്തു. അവശേഷിക്കുന്ന കെട്ടിടങ്ങള്‍ ഏതുനിമിഷവും നിലംപൊത്തും. 

ഈസ്റ്റര്‍ ദിനത്തില്‍ കള്ളക്കടല്‍ പ്രതിഭാസം മൂലം ഉണ്ടായ കടല്‍ക്ഷോഭമാണ് ഓഖി പാര്‍ക്ക് തകര്‍ത്തെറിഞ്ഞത്. ബീച്ച് പൂര്‍ണമായും കടലെടുത്തു.  ബീച്ചിലേക്കുള്ള റോഡ് പൂര്‍ണമായി തകര്‍ന്നു. കലിപൂണ്ട തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറ്റിയ മണല്‍കൂന നീക്കം ചെയ്യാന്‍ തന്നെ ദിവസങ്ങളെടുക്കും.  ഒന്നരകോടി ചെലവിട്ട് നിര്‍മിച്ച രണ്ട് ഫിഷ് ലാന്‍ഡിങ് സെന്‍ററുകളും തകര്‍ന്നു. തമിഴ്നാട് തീരത്ത് നിര്‍മിച്ച പുലിമുട്ടാണ് പൊഴിയൂരില്‍ കടല്‍കയറാന്‍ കാരണമെന്ന് നാട്ടുകാര്‍. കൊല്ലംകോട് മുതല്‍ പരുത്തിയൂര്‍ വരെ തീരം സംരക്ഷിക്കാന്‍ ചെല്ലാനം മാതൃകയില്‍ സംരക്ഷണഭിത്തി കെട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്. 

Okhi Park in Pozziyur was destroyed in the sea attack