ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധത്തിന്‍റെ ഏറ്റവും വലിയ പിന്തുണക്കാരനായിരുന്നു സമര സമിതി നേതാവും ജഗതിയിലെ ആശാപ്രവര്‍ത്തകയുമായ സതിയുടെ ഭര്‍ത്താവ് ശ്യാംകുമാര്‍. സമരപന്തലില്‍ നിന്ന് സതിയെ കൂട്ടി വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട 44 കാരനായ ശ്യാംകുമാര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുമായി, ബാങ്കില്‍ പണയത്തിലായ വീട്ടില്‍ നെഞ്ചു നീറിക്കഴിയുകയാണ് സതിയിന്ന്.
നെഞ്ചുപൊട്ടി മരിച്ച പ്രിയപ്പെട്ടവനെ ഉളളുപൊട്ടി ഓര്‍ക്കുകയാണ് സതി. പണത്തിന് മാത്രമേ പഞ്ഞമുണ്ടായിരുന്നുളളു. കഴിഞ്ഞ ആഴ്ച സതിയുടേയും മകളുടേയും പിറന്നാള്‍ അവരൊന്നിച്ച് ആഘോഷിച്ചിരുന്നു. അന്നു രാത്രിയിലും ശ്യാംകുമാര്‍ സമര പന്തലിലെത്തിയിരുന്നു. സതിയെ കൂട്ടി മടങ്ങി. നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു ഒന്നര സെന്‍റില്‍ ലൈഫ് പദ്ധതിയില്‍ ശ്യാംകുമാറും സതിയും ചേര്‍ന്നൊരു വീടു വച്ചിരുന്നു. പണി പൂര്‍ത്തിയാക്കാന്‍ ഉളളതെല്ലാം നുളളിപെറുക്കി, എന്നിട്ടും തികയാഞ്ഞപ്പോള്‍ മൂന്ന് ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും പണയം വച്ചു. ചുമട്ട് തൊഴിലാളിയായിരുന്ന ശ്യാംകുമാറിന്‍റെ വരുമാനത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കള്‍ക്ക് മുമ്പോട്ടുളള വഴികളൊക്കെയും ഇരുള്‍ നിറഞ്ഞതാണ്. ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഉടന്‍ സമര പന്തലിലേയ്ക്ക് മടങ്ങണമെന്നാണ് സതിയുടെ ഏക ആഗ്രഹം.