yusafali

TAGS

പ്രവാസി വ്യവസായി ഷംസീർ വയലിൽ പ്രഖ്യാപിച്ച ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റിവ് വഴി 50 കുട്ടികൾ പുതു ജീവിതത്തിലേക്ക്. ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ടിനോട് അനുബന്ധിച്ചാണ് അൻപത് കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ പ്രഖ്യാപിച്ചത്. ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതൽ പ്രായമുള്ള കുട്ടികൾക്കാണ് ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവ് എന്ന പേരിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ചത്. ലുലു ഗ്രൂപ്പ് ഉടമ വ്യവസായി എം.എ.യൂസഫലിയുടെ പ്രവാസ ജീവിതത്തിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം.  ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതി വഴി  ഇന്ത്യ, ഈജിപ്ത്, സെനഗൽ, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് പുതുജീവൻ ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ  ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീർണ ശസ്ത്രക്രിയകൾക്കും സഹായം എത്തിച്ചു. കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് തിരുവനനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വഴിയാണ് സൗജന്യ ചികിൽസ ലഭ്യമാക്കിയത്.  ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവിലൂടെ കുട്ടികൾ അവരുടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. എം.എ.യൂസഫലിയുടെ മകൾ ഡോ.ഷബീന യൂസഫലിയുടെ ഭർത്താവാണ് ഡോ.ഷംസീ‍ർ വയലിൽ.

Free surgery announced for fifty children