road

TAGS

 

തലസ്ഥാനനഗരത്തിലെ റോഡുകള്‍ കുഴിച്ചിട്ടതിലെ ദുരിതം തുടരുന്നു.  ഉല്‍സവസീസണുകളില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന അട്ടക്കുളങ്ങര –കിള്ളിപ്പാലം വീഥിയില്‍ പൊറുതിമുട്ടി വ്യാപാരികള്‍. ചെറിയ പെരുന്നാളിനും , വിഷുവിനോടനുബന്ധിച്ച് നാലിലൊന്നു കച്ചവടം പോലും നടന്നില്ലെന്ന് വ്യാപാരികള്‍.

 

കുത്തിപ്പൊളിച്ചിട്ട റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകാത്തതോടെ പെരുവഴിയിലായിരിക്കുകയാണ് നാട്ടുകാരും വ്യാപാരികളും. ദിവസങ്ങള്‍ക്കകം ശരിയാക്കുമെന്ന  വാഗ്ദാനം നല്‍കി കുത്തിപ്പൊളിച്ചിട്ട അട്ടക്കുളങ്ങര –കിള്ളിപ്പാലം റോഡ് ഈ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട് മാസം മൂന്നായി. ലക്ഷങ്ങള്‍ ഡിപ്പോസിറ്റും , വാടകയും നല്‍കിയ  കച്ചവടക്കാരും പെരുവഴിയിലായി. പെരുന്നാളിനും, വിഷുവിനുമൊക്കെ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഈ പ്രദേശം. 

 

പൊറുതി മുട്ടിയവര്‍ സമരത്തിലേക്ക് നീങ്ങുമെന്നു വന്നതോടെ എങ്ങനെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കുമന്നാണ് ഇപ്പോഴത്തെ വാഗ്ദാനം.