27th-night-ramadan-prayers

TOPICS COVERED

റമസാനിലെ ഏറ്റവും പുണ്യം നിറഞ്ഞതെന്ന് കരുതുന്ന ഇരുപത്തിയേഴാം രാവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലീം വിശ്വാസികള്‍. ഇന്ന് രാത്രി മുഴുവന്‍ നീളുന്ന പ്രാര്‍ഥനയ്ക്കായി പള്ളികളും വീടുകളും  ഒരുങ്ങിക്കഴിഞ്ഞു.

ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി..അതാണ് ഇരുപത്തിയേഴാം രാവ്. ഈ രാത്രി  മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നാണ് വിശ്വാസം. മനുഷ്യന്റ വിധി നിര്‍ണയരാവ് എന്നര്‍ഥത്തിലുള്ള ലൈലത്തുല്‍ ഖദ്ര്‍ എന്നും ഈ ദിവസം അറിയപ്പെടുന്നു.  വിശ്വാസികള്‍ക്കാകട്ടെ ജീവിതത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പാപമോചനം നേടാനുള്ള അവസരം. 

പള്ളികളും വീടുകളും  രാത്രി മുഴുവന്‍ പ്രാര്‍ഥനകളാല്‍  നിറയും .നോമ്പുതുറയും നമസ്കാരവും കഴിഞ്ഞും വിശ്വാസികള്‍ പളളികളില്‍ തന്നെ തുടരും. ചിലയിടങ്ങളില്‍ പ്രാര്‍ഥന സംഗമങ്ങളും ഒരുക്കിയിട്ടുണ്ട്. കബര്‍സന്ദര്‍ശനവും സക്കാത്ത് വിതരണവും  ഈ ദിവത്തെ പ്രത്യേകതയാണ്.  ഇരുപത്തിയേഴാം രാവ് വിടപറയുന്നതോടെ വിശ്വാസികള്‍  പെരുന്നാളിനെ വല്‍വേല്‍ക്കാനുള്ള ഒരുക്കത്തിലേക്ക് കടക്കും .

ENGLISH SUMMARY:

Muslim believers are preparing to welcome the 27th night of Ramadan, considered the most blessed. Mosques and homes are ready for a night of continuous prayers and devotion.