തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേയ്ക്ക് കടക്കുമ്പോള്‍   സജീവമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. സ്വന്തം ബൂത്തില്‍ നടന്ന കുടുംബയോഗത്തിലാണ് ആന്റണി പങ്കെടുത്തത്. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ താഴെയിറക്കണമെന്ന് ബിജെപിയെ ഉന്നം വച്ച്  എ കെ ആന്‍റണി പറഞ്ഞു.

 

 

കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന്റെ മൂല്യമുളള പ്രചാരകനായിരുന്നു എ കെ ആന്‍റണി.  ആന്‍റണിയുടെ റോഡ് ഷോ . സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവിഭാജ്യ ഘടകവും. ഇത്തവണ അനോരോഗ്യം മൂലം പ്രചാരണത്തില്‍ സജീവമല്ലാതിരുന്ന എ കെ ആന്റണി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് എതിരാളികള്‍ക്കു നേരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്നത്. പിന്നാലെ ആദ്യമായൊരു കുടുംബ യോഗത്തിലും ആന്റണി പങ്കെടുത്തു. ശശി തരൂരിനു വേണ്ടി വോട്ടു തേടിയ അദ്ദേഹം   ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവും മുന്നോട്ടുവെച്ചു. 

AK Antony Against BJP