കോണ്‍ഗ്രസിന്‍റെ വിമര്‍ശകനല്ല, നന്മയാഗ്രഹിക്കുന്നയാളാണ് താനെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ബിജെപിയെ ഫലപ്രദമായി നേരിട്ടില്ലെങ്കില്‍ രാജ്യം അപകടത്തിലാകുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. കേരളത്തില്‍ 2019 ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
പ്രചാരണത്തിനായി ആദ്യമായി കേരളത്തിലെത്തിയ പ്രകാശ് കാരാട്ട് തിരുവനന്തപുരത്ത് നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കവെയാണ് കോണ്‍ഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കിയത്. ഈ ദൗത്യം കോണ്‍ഗ്രസ് ഗൗരവതരമയി നിര്‍വ്വഹിക്കുന്നില്ലതെന്നതിന് ഉദാഹരണണായി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ദേശീയ തലത്തില്‍ ഇ.ഡി അന്വേഷണത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഇ.ഡി അന്വേഷണം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
If the Congress does not effectively counter the BJP, the country will be in danger Prakash Karat