hajj

ആയിരങ്ങള്‍ പങ്കെടുക്കുന്ന മലപ്പുറം പൂക്കോട്ടൂര്‍ ഹജ് ക്യാംപിന് തുടക്കമായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.  

ഹജിന്‍റെ ഒാരോ വഴിയും പഠിക്കാന്‍ എത്തുന്ന ആയിരക്കണക്കിന് ഹാജിമാര്‍ക്കൊപ്പം പൂക്കോട്ടൂര്‍ ഗ്രാമമാകെ ഒന്നാകുന്ന രണ്ടു ദിവസങ്ങളാണ് കടന്നുപോവുന്നത്. ഹജ് കര്‍മത്തിനായി പുറപ്പെടുന്ന ഒരു ഹാജി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരിച്ചെത്തുന്നത് വരേയുളള ഒാരോ കര്‍മവും വിശദീകരിക്കുന്നതാണ് ക്യാംപ്. കഅബയുടെ മാതൃകയും ഡിജിറ്റല്‍ സംവിധാനവും ഉപയോഗപ്പെടുത്തിയാണ് ഒാരോ ഘട്ടവും വിവരിച്ചു നല്‍കുന്നത്. 

സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകളിലുമായി പോകുന്ന ഹാജിമാരാണ് ക്യാംപിന്‍റെ ഭാഗമാവുന്നത്.  സമസ്ത നേതാവ് കൂടിയായ അബ്ദു സമദ് പൂക്കോട്ടൂരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പങ്കെടുക്കുന്ന ഹാജിമാര്‍ക്ക് പ്രദേശത്തെ വീടുകളിലാണ് താമസം അടക്കമുളള സൗകര്യങ്ങളെല്ലാം  സജ്ജീകരിച്ചിട്ടുളളത്.

Hajj camp started in malappuram