Untitled design - 1

ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ നിർമ്മിച്ച്  എൻജിനിയറിംഗ്  വിദ്യാർത്ഥി. രണ്ടാം വർഷം ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിയായ സെബിൻ സജിയാണ്  ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ നിർമ്മിച്ച് നിലവിലുള്ള ഗിന്നസ് വേൾഡ് റെക്കോർഡിന് മറികടന്നത്.

 

ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ഏറ്റവും ചെറിയ വാഷിംഗ്‌ മെഷീൻ നിർമ്മിച്ചതിൻ്റെ  റെക്കോർഡ്. 41 മില്ലിമീറ്റർ നീളവും, 37 മില്ലിമീറ്റർ വീതിയുമുള്ള വാഷിംഗ് മെഷിൻ നിർമ്മിച്ചതിനായിരുന്നു റെക്കോർഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള  വാഷിം‌ഗ് മെഷീൻ 40 മിനിറ്റുകൊണ്ട്  കൊണ്ട് നിർമ്മിച്ചാണ് സെബിൻ ഇത് മറികടന്നത്. 33.6 മില്ലിമീറ്റർ നീളവും, 32.5 മില്ലി മീറ്റർ വീതിയുമുള്ള വാഷിംഗ് മെഷീനാണ് സെബിൻ നിർമ്മിച്ചത്. 

 

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർഥിയായ സെബിൻ  മാതാപിതാക്കളും സഹപാഠികളും അടങ്ങുന്ന സദസിൻ്റെ മുൻപിലാണ് ഇത്തിരിക്കുഞ്ഞൻ വാഷിംഗ്‌ മെഷീൻ നിർമ്മിച്ചത്. ബാറ്ററി കൊണ്ട് പ്രവർത്തിപ്പിച്ച വാഷിംഗ് മെഷീനിൽ തത്സമയം തുണി കഴുകുകയും ചെയ്തു. സാക്ഷ്യപത്രവും, വിഡിയോയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഗിന്നസ് അധികൃതർക്ക്  അയച്ചുനൽകി. അധികം വൈകാതെ സെബിനെ തേടി ഗിന്നസ് അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനമെത്തും