പട്ടാമ്പി വല്ലപ്പുഴയില്‍ നിന്ന് ഒരാഴ്ച മുന്‍പ് കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി. ഗോവയില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടി നിലവില്‍ ഗോവ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും യൂണിഫോം മാറ്റി പോകുന്ന ദൃശ്യമാണ് അവസാനമായി ലഭിച്ചത്. കുട്ടിയുടെ ഒപ്പം സഞ്ചരിച്ചിരുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.
ENGLISH SUMMARY:
The student who went missing from Vallapuzha, Pattambi, a week ago has been found in Goa. The girl is currently in the custody of the Goa Police.