munambam

മുനമ്പത്തെ വിവാദ ഭൂമി സന്ദർശിച്ച്, സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷൻ. കമ്മീഷനോട് കണ്ണീരോടെ നിലനിൽപ് ഭീഷണിയും, ജീവിതപ്രശ്നങ്ങളും പറഞ്ഞ് സ്ഥലത്തെ താമസക്കാർ. റിപ്പോർട്ട് അടുത്ത മാസം നൽകുമെന്നു പറഞ്ഞ കമ്മീഷൻ, ജനുവരി 10 ന് ശേഷം സിറ്റിങ് തുടങ്ങുമെന്നും അറിയിച്ചു. മുനമ്പത്തെ ഭൂമി സാധാരണക്കാരായ ആളുകൾ വർഷങ്ങളായി താമസിക്കുന്ന ഇടമാണെന്ന് സ്ഥലം സന്ദർശിച്ച ശേഷം ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.