k-muralidharan

തൃശൂര്‍ പൂരം നടത്തിപ്പ് അലങ്കോലമായതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍. പൂരം കലക്കാന്‍ കമ്മിഷണര്‍ ശ്രമിച്ചത് ഗുഢാലോചനയുടെ ഭാഗമെന്ന് സുരേഷ് ഗോപി. എല്ലാ പ്രതിസന്ധികളും പരിഹരിച്ച് പൂരം നടത്താന്‍ സഹായിച്ച സര്‍ക്കാരിനു നന്ദിപറഞ്ഞ് തിരുവമ്പാടി ദേവസ്വം. പൂരം കഴിഞ്ഞിട്ടും വിവാദം തുടരുന്നു. 

പൂരദിനത്തില്‍ പുലര്‍ച്ചെ തിരുവമ്പാടി ദേവസ്വത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി, സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്നത് തന്നെ ബി.ജെ.പിയുടെ പദ്ധതിപ്രകാരമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.മുരളീധരന്‍.  നഗരത്തിലേക്ക് വന്നപ്പോള്‍ പൊലീസ് തടഞ്ഞതു കൊണ്ടാണ് സേവാഭാരതിയുടെ ആബംലുന്‍സ് ഉപയോഗിച്ചതെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി. സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം തിരുവമ്പാടി ദേവസ്വം സ്വാഗതം ചെയ്തു. പ്രതിസന്ധി വന്നപ്പോഴെല്ലാം ഇടപ്പെട്ട മന്ത്രി കെ.രാജന് തിരുവമ്പാടി ദേവസ്വം നന്ദി പറഞ്ഞു. 

പൂരപറമ്പിലും പൂരം മീറ്റിങ്ങുകളിലും കമ്മിഷണര്‍ അങ്കിത് അശോക് പരുക്കന്‍ സ്വഭാവം കാണിച്ചതിന്റെ ധൈര്യം തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലനില്‍ക്കുന്നത് കൊണ്ടാണ് തിരുവമ്പാടി ദേവസ്വം ആരോപിച്ചു. പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ മന്ത്രിമാര്‍ക്ക് നേരിട്ട് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ പരിമിതികളുണ്ടെന്ന് മനസിലാക്കിയാണ് കമ്മിഷണര്‍ ഹുങ്ക് കാണിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം, ഇരുദേവസ്വങ്ങളുമായി സഹകരിച്ച തൃശൂര്‍ എ.സി.പി.: സുദര്‍ശനെ നടപടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു.

K Muralidharan wants a judicial investigation