പൂരം കലക്കിയത് സുരേഷ് ഗോപി അറിഞ്ഞെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ മനോരമ ന്യൂസിനോട്. നാടകത്തിന്റെ ഭാഗമായാണ് പൂരം കലക്കിയശേഷം സുരേഷ്ഗോപി ഇറങ്ങിയത്. സുരേഷ് ഗോപിയെ ഹീറോയാക്കി വിജയിപ്പിക്കുകയായിരുന്നു ലക്ഷ്യം. പിണറായിയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച. വിവാദത്തില്‍ മറുപടി ആവശ്യപ്പെട്ട് സിപിഎം ദേശീയ നേതൃത്വത്തിന് കെ.പി.സി.സി കത്തെഴുതുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
സി.പി.എം ദേശീയതലത്തിൽ മതേതര ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. വിവാദത്തിൽ മറുപടി പറയണം. ആർ.എസ്.എസുമായുള്ള സി.പി.എം ചങ്ങാത്തം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എം.വി.ഗോവിന്ദന് സ്ഥായിയായ രാഷ്ട്രീയ നിലപാടില്ലെന്ന് വിമര്‍ശിച്ച അദ്ദേഹം സി.പി.ഐ ഇടതുമുന്നണിയിൽ നിന്ന് പുറത്തുവരണമെന്നും ഇനിയെങ്കിലും കടുത്ത നിലപാട് എടുക്കണമെന്നും കൂട്ടിച്ചേര്‍ത്തു.