രാജ്യത്തിന്റെ നിലനില്‍പ്പിന് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഏതെങ്കിലും പാര്‍ട്ടിയെ ഉദ്ദേശിച്ചല്ല ഇത് പറയുന്നതെന്നും അദ്ദേഹം ചങ്ങനാശേരിയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് പറഞ്ഞു. മതേതരത്വം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ ബിജെപിക്കെതിരെ പറയുകയല്ല ചെയ്യുന്നത്. കോണ്‍ഗ്രസും സിപിഎമ്മും മതേതരത്വത്തെക്കുറിച്ച് പറയാറുണ്ടല്ലോ എന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനരാഷ്ട്രീയവും ദേശീയരാഷ്ട്രീയവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് സമദൂരനിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പിന്തുണ തേടി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികള്‍ വന്നുകണ്ടിരുന്നു. എല്ലാവരോടും ഇതേ കാര്യമാണ് പറഞ്ഞത്. സമുദായാംഗങ്ങള്‍ കാര്യങ്ങള്‍ തിരച്ചറിയാന്‍ കഴിവുള്ളവരാണ്. രാജ്യത്തിന് ഗുണകരമായ ആളുകള്‍ക്ക് വോട്ടുചെയ്യാനും തിരഞ്ഞെടുക്കാനുമുള്ള ആഹ്വാനമാണ് എന്‍എസ്എസ് നല്‍കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.