kuttanadu

 

കടുത്ത വേനലിൽ പാലിന്‍റെ അളവ് ഗണ്യമായി കുറഞ്ഞതോടെ അപ്പർകുട്ടനാട്ടിലെ ക്ഷീരകർഷകർ കൃഷി അവസാനിപ്പിക്കാനൊരുങ്ങുന്നു. ഫാനുകളും റബ്ബർ മാറ്റുകളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടും ചൂട് കുറയ്ക്കാനാകാത്തതാണ് കാരണം. ഉയർന്ന പരിപാലനച്ചിലവ് കൂടിയായതോടെ ഭൂരിഭാഗം ക്ഷീരകർഷകരും കടക്കെണിയിലാണ്.

 

പെരിങ്ങര സ്വദേശി രതീശ് ഡി.നമ്പൂതിരി കാലി വളർത്തൽ തുടങ്ങിയിട്ട് വർഷം 18 കഴിഞ്ഞു. പക്ഷേ ഇതുപോലൊരു ചൂട് ഇതുവരെ കണ്ടിട്ടില്ല. 75 ലിറ്ററോളം പാൽ ലഭിച്ചിടത്ത് ഇപ്പോൾ കിട്ടുന്നത് 40 ലിറ്ററിൽ താഴെ മാത്രം. മക്കളെ പോലെ കരുതുന്ന പശുക്കളെ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഓർക്കുമ്പോൾ ഈ 69കാരന് കണ്ണീരാണ്. അധ്വാനം മാറ്റിവച്ചാൽ പോലും ഒരു ദിവസം ഒരു പശുവിനെ വളർത്താൻ കർഷകന് ചെലവാക്കുന്നത് 500 രൂപ വരെയാണ്. ചൂട് കൂടിയതതോടെ ഒരു പശുവിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നതാകട്ടെ പരമാവധി നാലുലിറ്റർ പാൽ. അതായത് വരുമാനം 200 രൂപ മാത്രം. 

 

അപ്പർ കുട്ടനാട്ടിലെ നിരവധി ക്ഷീരകർഷകർ പശുവളർത്തൽ അവസാനിപ്പിച്ചു. ബാക്കിയുള്ളവരും പിന്മാറുകയാണെങ്കിൽ ക്ഷീര സഹകരണ സംഘങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിലെത്തും.

 

Dairy farmers in Upper Kuttanad are planning to stop farming