വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 % ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ജില്ലയിലെ മാറ്റ് അണക്കെട്ടുകളിലെ സ്ഥിതിയും സമാനമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത് കെ എസ് ഇ ബി ക്ക് വെല്ലുവിളിയാവുകയാണ്. കഴിഞ്ഞ വർഷം ഇതേ സമയം 2330 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ ഉയർന്ന നിലയിലായിരുന്നു വൈദ്യുതി ഉൽപ്പാദനം. ഇത്തവണ മുൻകരുതലിന്റെ ഭാഗമായി നേരെത്തെ തന്നെ വൈദ്യുതി ഉൽപ്പാദനം കുറച്ചിരുന്നു. 2280 അടിയിൽ താഴെ ജലനിരപ്പ് എത്തിയാൽ പെൻസ്റ്റോക്ക് പൈപ്പ് വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാൻ സാധിക്കാതെ വരും. ഇതൊഴിവാക്കാനാണ് കെ എസ് ഇ ബി യുടെ ശ്രമം.

നിലവിൽ ആറ് ജനറേറ്ററുകളിൽ അഞ്ചെണ്ണം മാത്രമാണ് മൂലമറ്റം പവർ ഹൗസിൽ പ്രവർത്തിക്കുന്നത്. 8.9 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്പോൾ ഉൽപ്പാദനശേഷം 45. 349 ലക്ഷം ഘനമീറ്റർ ഒഴുകിപ്പോകുന്നുണ്ട്. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ് 

The water level in Idukki Dam is decreasing