നിസ്വാർത്ഥ സേവനത്തിന് ജീവൻ വില കൊടുക്കേണ്ടി വന്ന യുവഡോക്ടർ വന്ദന ദാസിനെ ആരും മറന്നിട്ടുണ്ടാവില്ല.... വന്ദനയുടെ ഓർമ്മകൾക്ക് ഒരു വയസ്സ് ആകുമ്പോൾ വിങ്ങുന്ന ഓർമ്മകളുമായി ജീവിതം തള്ളി നീക്കുന്ന രണ്ടുപേരുണ്ട്.വന്ദനയുടെ മാതാപിതാക്കൾ. മകൾക്ക് കിട്ടേണ്ട നീതി ഇനിയും അകലെയെങ്കിലും പ്രതീക്ഷ അല്പം പോലും കൈവിടാതെ..
ഇത് ഡോക്ടർ വന്ദനാ ദാസിന്റെ പ്രിയപ്പെട്ട ബ്രൂണോ.. വന്ദന പോയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ബ്രൂണോ പഴയതുപോലെ ഉത്സാഹവാനായിട്ടില്ല.. വന്ദന വന്നിരുന്ന വഴികളിൽ കണ്ണുംനട്ട് കാത്തിരിക്കുകയാണ് ബ്രൂണോയും വന്ദനയുടെ കുടുംബവും...
23 വയസ്സ് മാത്രം ഉണ്ടായിരിക്കെ കൊല്ലപ്പെട്ട മകളുടെ കുഴിമാടത്തിൽ അലങ്കരിക്കാൻ വെച്ചിരുന്ന പൂച്ചെടികൾ ഒക്കെയും വളർന്നു...വന്ദനയുടെ പ്രിയപ്പെട്ടതായി ഉണ്ടായിരുന്നതെല്ലാം സൂക്ഷിച്ചിരുന്ന മുറിയിൽ പൂക്കൾ വെച്ച് മധുരം നൽകി പ്രാർത്ഥിക്കും. സിബിഐ അന്വേഷണമെന്ന പ്രതീക്ഷയിൽ സർക്കാരിന്റെ കടുംപിടുത്തം തകർന്നുപോയ കുടുംബത്തെ കൂടുതൽ നിരാശയിലാക്കി
docotr vandana das murder story