കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു. തൃപ്പൂണിത്തുറ ഏരൂരിലെ വാടക വീട്ടിലാണ് അച്ഛൻ ഷൺമുഖനെ ഉപേക്ഷിച്ച് മകൻ അജിത് കടന്നത്. രണ്ടു ദിവസം ആരുമറിയാതെ, ഭക്ഷണമില്ലാതെ ഷൺമുഖൻ വീട്ടിൽ ദുരിതമനുഭവിച്ചു.ഷണ്‍മുഖന് സാമൂഹ്യനീതി വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു ഒന്നിനുമാവതില്ലാത്ത ഷൺമുഖൻ രണ്ടു ദിവസത്തിന് ശേഷമാണ് ഈ വെള്ളം കുടിക്കുന്നത്. രണ്ടു രാത്രികളിലായി അജിതും കുടുംബവും വീട്ടുപകരണങ്ങളുൾപ്പെടെ സാധനങ്ങളെല്ലാം മാറ്റി. പാഴ് വസ്തുക്കൾക്കൊപ്പം, അച്‌ഛനെയും അവിടെയുപേക്ഷിച്ച് വീടുപൂട്ടി കടന്നു.
മകൻ ഷൺമുഖനെ നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ വിവരം പൊലീസിനെ അറിയിച്ചു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്ന് കൗൺസിലർ. ഏറ്റെടുക്കാൻ ആരുമില്ലാതെ വന്നതോടെ തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ഷൺമുഖനെ ആശുപത്രിയിലേയ്ക്ക് മാറ്റി.
എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വേളാങ്കണ്ണിയിലാണെന്ന് പൊലീസിനോടും, വാഗമണ്ണിലാണെന്ന് വീട്ടുടമസ്ഥനോടും അജിത് പറഞ്ഞിരിക്കുന്നത്.
Sons cruelty against old father at thrippunithura