alappuzha-baby

ആലപ്പുഴയില്‍  അപൂര്‍വവൈകല്യത്തോടെ കുഞ്ഞ് ജനിച്ചതില്‍ ലാബിലെയും ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, ഡോ.പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ 2 ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

അപൂര്‍വമായ വൈകല്യത്തോടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ കണ്ണും ചെവിയും ജനനേന്ദ്രിയവും യഥാസ്ഥാനത്തല്ല, വായ തുറക്കാത്ത അവസ്ഥയിലാണ്, കാലിനും കൈയ്ക്കും വളവുണ്ട്, മലര്‍ത്തിക്കിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോവുന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ഭകാലത്ത് നടത്തിയ സ്കാനിങ്ങുകളിലൊന്നും കുഞ്ഞിന്റെ വൈകല്യം ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നില്ല.  ഡോക്ടര്‍മാരുടെ ഗുരുതരമായ ഈ അനാസ്ഥയ്കക്കെതിരെയാണ് കടുത്ത പ്രതിഷേധം ഉയരുന്നത്. 

baby-disability

സ്കാനിങ് പരിശോധിച്ച ഡോക്ടര്‍ കുഞ്ഞിന് എന്തെങ്കിലും വൈകല്യത്തിന് സാധ്യതയുള്ളതായി പറഞ്ഞിട്ടില്ലെന്ന് കുഞ്ഞിന്‍റെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. ഡോ. ഷേര്‍ളിയുടെ ഭാഗത്ത് തെറ്റുണ്ടായെന്നും  സ്കാനിങ്ങ് സെന്‍ററിന് തെറ്റിപറ്റിയിട്ടുണ്ടെന്നും കുഞ്ഞിന്‍റെ അച്ഛനും ആരോപിച്ചു. ഗര്‍ഭകാലത്ത് ഏഴുതവണ സ്കാന്‍ ചെയ്തിരുന്നെന്ന് കുടുംബം പറയുന്നു.  സ്കാനിങ് സെന്ററുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുക. ജില്ലാതലത്തിലുള്ള അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

baby-parents

വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പ്രസവസമയത്താണ് കുഞ്ഞിന്റെ വൈകല്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡോക്ടര്‍മാര്‍  പറയുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ നടപടികളിലേക്ക് വകുപ്പ് കടക്കുന്നു എന്നുവേണം മനസിലാക്കാന്‍. അനീഷിന്റെ ഭാര്യ സുറുമി നവംബര്‍ 8നാണ് വണ്ടാനം മെഡികോളജില്‍ കുഞ്ഞിനെ പ്രസവിക്കുന്നത്.  20 ദിവസമായിട്ട് കുഞ്ഞ് വായ തുറക്കുകയോ കണ്ണ് തുറക്കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. 

 

അ‍ഞ്ചുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് സുറുമി വീണ്ടും ഗര്‍ഭിണി ആയത്. 35വയസു കഴിഞ്ഞ സുറുമിക്ക് പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടായേക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഫ്ലൂയിഡുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമാണ് അറിയിച്ചത്.  എന്നാല്‍ കുഞ്ഞുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിരുന്നില്ല. 

Google News Logo Follow Us on Google News

Choos news.google.com
Baby born with rare disability:

Protest is being raised against the doctors of the lab and the hospital after the baby was born with a rare disability in Alappuzha.The baby's eyes, ears, and genitals are out of place, Baby born with rare disability report says.