ആലപ്പുഴ കെപി റോഡിൽ അപകടകരമായി കാറിൽ യാത്ര ചെയ്ത യുവാക്കൾക്കെതിരെ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്. കെ പി റോഡിലെ അപകട യാത്ര പതിവാകുന്ന സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കുന്നത്. അപകടകരമായി കാർ യാത്ര ചെയ്ത യുവാക്കൾക്ക് എടപ്പാളിലെ മോട്ടർ വാഹന വകുപ്പ് കേന്ദ്രത്തിൽ പരിശീലനം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. ഇന്നലെ അപകട യാത്ര നടത്തിയ ആർടിഒ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി
ഇന്നലെ കെപി റോഡിൽ രണ്ടാംകുറ്റിക്കും കറ്റാനത്തിനുമിടയിലാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. കാറിന് പിന്നിൽ സഞ്ചരിച്ചിരുന്നവർ, വീഡിയോ ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന്, കൈമാറി. നിയമലംഘനം ബോധ്യപ്പെട്ടതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് കാർ കസ്റ്റഡിയിൽ എടുത്തു. കാറിൽ യാത്ര ചെയ്ത യുവാക്കളും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ എത്തി. ആലപ്പുഴ ആർടിഒ ഓഫീസിൽ യുവാക്കൾ ഹാജരായി.
കായംകുളംകെപി റോഡിൽ യുവാക്കളുടെ അപകട യാത്ര പതിവാകുന്ന സാഹചര്യത്തിൽ ശക്തമായനടപടി സ്വീകരിക്കാൻ ആണ് തീരുമാനം. കഴിഞ്ഞ ആഴ്ചയും കെ പി റോഡിൽ യുവാക്കൾ അപകടയാത്ര നടത്തിയിരുന്നു. അവർക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലും പത്തനാപുരം ഗാന്ധി ഭവനിലുംസാമൂഹ്യ സേവനമായിരുന്നു ശിക്ഷ. എന്നാൽ കുറ്റം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തവണ ഇത്തരം ശിക്ഷകൾക്കു പകരം മറ്റു നടപടികൾ സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നത്. എടപ്പാളിലെ മോട്ടർ വകുപ്പ് കേന്ദ്രത്തിൽ 8 ദിവസത്തെ പരിശീലനം നൽകുന്നത് അടക്കുള്ള കാര്യങ്ങൾ പരിശോധിക്കും. ഓച്ചിറ സ്വദേശിനിയുടേതാണ് യുവാക്കൾ സഞ്ചരിച്ച കാർ. കല്യാണ ആവശ്യത്തിന് വാടകക്ക് എടുത്തതാണോ എന്നും സംശയമുണ്ട് . കാർ ഓടിച്ചിരുന്ന മർഫിനിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി.
Motor vehicle department to take strict action against youths