ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കൊല്ലത്ത് കൂട്ടത്തല്ല്. ദമ്പതികള്‍ക്കും ദമ്പതികളെ മര്‍ദിക്കുന്നത് തടയാനെത്തിയ ആളിനും മര്‍ദനമേറ്റു. ഇടമുളയ്ക്കല്‍ തുമ്പിക്കുന്നില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ആക്രമണം നടന്നത്. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തുമ്പിക്കുന്നില്‍ വീട് നിര്‍മാണം നടക്കുന്നയിടത്തേക്ക് തഴമേല്‍ സ്വദേശി ആഷിഖ് ഹുസൈനും ഭാര്യയും വാഹനത്തില്‍ വെളളം കൊണ്ടുവന്നു. റോഡു വശത്ത് വാഹനം നിര്ത്തിയിട്ടതിനെച്ചൊല്ലിയാണ് ബൈക്കിലെത്തിയ ഷാനവാസും റിയാസും തര്‍ക്കത്തിലേര്‍പ്പെട്ടത്. പിന്നാലെ കൂട്ടയടി.
ഷാനവാസും റിയാസും ചേര്‍ന്ന് ദമ്പതികളെ മര്‍ദിക്കുന്നത് തടയാനെത്തിയ പനച്ചിവിള സ്വദേശി അനിക്കും മര്‍ദനമേറ്റു. വലിയ തടി കഷണം ഉപയോഗിച്ച് അടിച്ചു വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. കൂട്ടത്തല്ലില്‍ ഷാനവാസിനും റിയാസിനും പരുക്കേറ്റു. ഇരുവരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. തഴമേല്‍ സ്വദേശികളായ ദമ്പതികൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും അനി അഞ്ചൽ സർക്കാർ ആശുപത്രിയിലും ചികിത്സ തേടി.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു വര്‍ഷം മുന്‍പ് ടിക്ടോക് വിഡിയോ ചെയ്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷാനവാസ്.