boatcrisis

ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 90 ദിവസമാക്കണമെന്ന ആവശ്യവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. കടല്‍ ശോഷണം തടഞ്ഞ് മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരാവശ്യം. കാലാവസ്ഥാവ്യതിയാനത്തിന് പുറമെ വന്‍കിട ബോട്ടുകള്‍ നടത്തുന്ന അനധികൃത മത്സ്യബന്ധനം വറുതിയിലാക്കിയത് സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്.

കഴിഞ്ഞ ആറുമാസമായി കാളമുക്ക് ഷിഫ്​ലാന്റിങ് സെന്ററില്‍ അനക്കമറ്റ് കിടക്കുന്ന സെന്റ് ആബ്രോസ് യാനത്തിലെ തൊഴിലാളികളാണിവര്‍. ട്രോളിങ് നിരോധന സമയത്തെങ്കിലും കടലില്‍ പോകാമെന്ന പ്രതീക്ഷയില്‍ വലകള്‍ നെയ്തൊരുക്കുകയാണ്. അറുപത് പേര്‍ക്ക് വരെ ജോലി ചെയ്യാവുന്ന പരമ്പരാഗതയാനങ്ങളില്‍ വലിയൊരു ശതമാനവും കടലില്‍ പോയിട്ട് ആറ് മാസത്തിലധികമായി. 

താങ്ങുവലകള്‍ ഉപയോഗിച്ച് 12 നോട്ടിക്കല്‍ മൈല്‍ ദൂരെ വരെ മാത്രമേ ചെറുയാനങ്ങള്‍ക്ക് മീന്‍പിടിക്കാന്‍ കഴിയൂ. ഇതരസംസ്ഥാന ബോട്ടുകളടക്കമാണ് യാതൊരു നിയന്ത്രണവുമില്ലാതെ നിരോധിത വലകള്‍ ഉപയോഗിച്ച് ചെറുമീനുകളെയടക്കം കടലിന്റെ അടിത്തട്ടില്‍ നിന്ന് കോരിയെടുക്കുന്നത്. തീരക്കടലിലേക്ക് ഈ ബോട്ടുകള്‍ എത്തുന്നുണ്ട്. ഇതാണ് കടലില്‍ മീന്‍ ഇല്ലാതാകാനുള്ള പ്രധാനകാരണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിരീക്ഷണം. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ട്രോളിങ് കാലാവധി നീട്ടിയേ മതിയാകൂ. പരമ്പരാഗത യാനങ്ങള്‍ക്ക് ഡീസല്‍ സബ്്സിഡി അനുവദിക്കുക, പുതിയ ബോട്ടുകള്‍ക്കും യാനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‌‍കുന്നത് നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരത്തിലേക്ക് നീങ്ങാനുള്ള തയാറെടുപ്പില്‍ കൂടിയാണിവര്‍.

Fishermen demand extension of fishing ban for 90 days