metroauto

അടിമുടി ഡിജിറ്റൽ ആകാൻ കൊച്ചി മെട്രോ ഫീഡർ ഓട്ടോകൾ. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, യുപിഐ ആപ്പുകൾ ഉപയോഗിച്ചും ഇനി പണമടയ്ക്കാം. കെഎംആർഎൽ എം.ഡി ലോക്നാഥ് ബെഹ്റ പദ്ധതി ഉദ്ഘാടനം ചെയ്തു.

 മെട്രോ സ്റ്റേഷനുകളിൽ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ഭൂരിഭാഗം യാത്രക്കാരും തിരഞ്ഞെടുക്കുന്നത് ഫീഡർ ഓട്ടോകളെ. പൂർണ്ണമായും ഡിജിറ്റലും കൂടി ആകുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നതിൽ സംശയമില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വിവിധ യുപിഐ ആപ്പുകൾ വഴി യാത്രക്കൂലി നൽകാം. കൊച്ചി വൺ കാർഡും സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സ്ഥാപിക്കുന്നത്. യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റൽ രസീതുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുവഴി നിരക്കിലുൾപ്പെടെ സുതാര്യത ഉറപ്പാക്കുവാൻ സാധിക്കും.  

 കഴിഞ്ഞവർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച ഫീഡർ ഓട്ടോ പൈലറ്റുമാരെ ചടങ്ങിൽ ആദരിച്ചു. ജോലിക്കിടയിൽ ഉണ്ടായ അനുഭവങ്ങൾ ഓരോരുത്തരും തുറന്നുപറഞ്ഞതോടെ കാണികൾ കൈയ്യടിച്ചു.  എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, OneDi സ്മാർട്ട് മൊബിലിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Metro feede -auto kochi story