സംസ്ഥാനത്ത് ആംബുലന്‍സ് അപകടങ്ങള്‍ കൂടുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെയുണ്ടായ വിവിധ അപകടങ്ങളില്‍ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു .അമിതവേഗതയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.
കോഴിക്കോട് ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തുമരിച്ച പശ്ചാലത്തത്തിലാണ് ആംബുലന്‍സ് അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം. അടുത്തിടെ ആംബുലന്‍സ് ഇടിച്ചും മറിഞ്ഞുമെല്ലാം മരിച്ചത് നിരവധി പേര്‍.
ഇടുക്കി ചെമ്പുഴയില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ട് ചികിത്സ കഴിഞ്ഞ് മടങ്ങിയ രോഗി മരിച്ച കഴിഞ്ഞ സെപ്തംബറില്‍. കോഴിക്കോട് കാക്കൂരില്‍ ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനും ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പോയ ആബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചതുമെല്ലാം അടുത്തിടെയുണ്ടായ അപകടങ്ങളില്‍ ചിലത് മാത്രം. മഞ്ചേരിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി കിട്ടിയ ശേഷമുള്ള മുഹമ്മദ് റഫീഖിന്റ ആദ്യയാത്രയും മരണത്തിലേക്കായിരുന്നു.