തിരഞ്ഞെടുപ്പ് കാലത്തെ വാഗ്വാദങ്ങളും വിമർശനങ്ങളും വരകളിലൂടെ അവതരിപ്പിക്കുകയാണ് ഒരു കൂട്ടം കാർട്ടൂണിസ്റ്റുകൾ. കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിലാണ് ചിരിയും ചിന്തയുമുണർത്തുന്നതാണ് കാർട്ടൂൺ പ്രദർശനം.
പിണറായി വിജയൻ മുതൽ നരേന്ദ്ര മോദി വരെ. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വിമർശനങ്ങൾ. അദാനിയും, അംബാനിയും, തിരഞ്ഞെടുപ്പ് കമ്മീഷനും എല്ലാമുണ്ട് ചുവരുകളിൽ.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത് മുതൽ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വിഷയങ്ങളാണ് വരകളിൽ തെളിഞ്ഞത്. മുപ്പതോളം കാർട്ടൂണിസ്റ്റുകളുടെ 75 ലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
കൊച്ചി ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം ഇന്ന് അവസാനിക്കും. ഇതിനുശേഷം വിവിധ ജില്ലകളിലും പ്രദർശനം തുടരാനാണ് കാർട്ടൂൺ അക്കാദമിയുടെ തീരുമാനം.