gangsters

സംസ്ഥാനത്ത് ഒന്നര വർഷത്തിനിടെ ഗുണ്ടാസംഘങ്ങൾ വര്‍ധിച്ചതായി റിപ്പോർട്ട്. 2022 അവസാനം പൊലീസ് തയാറാക്കിയ ലിസ്റ്റില്‍ 2272 ഗുണ്ടകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പിന് മുൻപ് ശേഖരിച്ച കണക്ക് പ്രകാരം 2815 ഗുണ്ടകളുണ്ട്. അതായത് ലിസ്റ്റില്‍ അഞ്ഞൂറില്‍ അധികം പേര്‍ അധികമായി വന്നു. ഇതിന്റെ പ്രത്യാഘാതം കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും പ്രകടമാണ്. ഒരു പതിറ്റാണ്ടിനിടെ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2023ന് ശേഷമാണ്. 

 

ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1358 വധശ്രമ കേസുകളും റിപോർട്ട് ചെയ്തു. മുൻ വർഷങ്ങളിൽ മാസം ശരാശരി 26 കൊല്ലാതകങ്ങളാണ് റിപോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം അത് 33 ആയി ഉയർന്നു. ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ അവയെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് വ്യക്തമിക്കുന്നതാണ് പൊലീസിന്റെ തന്നെ ഈ കണക്കുകൾ