TOPICS COVERED

സംസ്ഥാന വ്യാപകമായി 301 ഗുണ്ടകള്‍ക്കെതിരെ നടപടി.  243 പേര്‍ അറസ്റ്റിലായി. 53 പേര്‍ കരുതല്‍ തടങ്കലിലും. അഞ്ചുപേര്‍ക്കെതിരെ കാപ്പ ചുമത്താനും തീരുമാനം. ഗുണ്ടാ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ലഹരി ഇടപാട് കണ്ടെത്താന്‍ സൈബര്‍ പട്രോളിങ് ശക്തമാക്കാനും  പ്രധാന കേസുകളില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മേല്‍നോട്ടം വഹിക്കാനും തീരുമാനമായി.  ഇന്നലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വ്യാപക റെയ്ഡ് നടന്നത്. തിരുവനന്തപുരത്ത് നടന്ന റെയിഡില്‍ ഗൂണ്ടാ ലിസ്റ്റിലുള്ള ഒരാളെ മാത്രമാണ് കസ്റ്റഡിയിലെടുത്തത്. 1880 ഗൂണ്ടകളില്‍ പൊലീസ് ഇതുവരെ പിടിച്ചത് 107 പേരെ മാത്രമാണ്.