എറണാകുളം കാലടിയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ടിപ്പര്‍ലോറി മുന്നോട്ടെടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പെണ്‍കുട്ടികള്‍ക്ക് തലനാരിഴ രക്ഷ. റോഡ് മുറിച്ച് കടന്നെത്തിയ പെണ്‍കുട്ടികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടര്‍ മറിഞ്ഞു വീണയുടന്‍ പെണ്‍കുട്ടികള്‍ ഒഴിഞ്ഞു മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗതാഗതക്കുരുക്കായതിനാല്‍ തന്നെ റോഡ് മുറിച്ചു കടന്നെത്തിയ സ്കൂട്ടര്‍ കണ്ടില്ലെന്നാണ് ടിപ്പര്‍ ഡ്രൈവര്‍ പ്രതികരിച്ചത്. കോളജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Tipper Accident:

Miraculous escape for girls from tipper accident, Ernakulam