TOPICS COVERED

ജീവനക്കാരുടെ അഭാവം മൂലം മധ്യകേരളത്തിലെ ബവ്റിജസ് ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. എറണാകുളം ജില്ലയിലെ മൂന്ന് ഔട്ട് ലെറ്റുകളിലെ പ്രീമിയം കൗണ്ടറുകള്‍ അടച്ചുപൂട്ടി. പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കൗണ്ടറുകള്‍ക്കും താഴ് വീഴും. 

പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പട്ടിമറ്റം ഔട്ട് ലെറ്റുകളിലെ പ്രീമിയം കൗണ്ടറുകള്‍ക്കാണ് പൂട്ടുവീണത്. ദിവസേന ആറ് ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നതാണ് മൂവാറ്റുപുഴ വാഴപ്പള്ളിയിലെ ഔട്ട് ലെറ്റ്. ജീവനക്കാരുടെ കുറവാണ് പൂട്ടാന്‍ കാരണമെന്ന് മദ്യംവാങ്ങാനെത്തുന്നവര്‍ക്ക് വെള്ളപേപ്പറില്‍ സന്ദേശം. താത്കാലിക ജീവനക്കാരുടെ കാലാവധി കഴിഞ്ഞതോടെയാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. പൂട്ടിയ കൗണ്ടറുകള്‍ തുറക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നാണ് റീജിയണര്‍ മാനേജറുടെ പ്രതികരണം. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് നിയമനം വൈകിയതെന്നും വിശദീകരണം.

ഒഴിവുകള്‍ കൃത്യമായി കണ്ടെത്തി നിയമനം നടകാത്തതാണ് പ്രതിസന്ധിയുടെ യഥാര്‍ഥ കാരണമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സെന്‍ട്രല്‍ സോൺ റീജിനൽ മാനേജറുടെ കീഴിൽ 5 വെയർഹൗസുകളും,44 ഔട്ട്ലറ്റുകളുമാണുള്ളത്. കൂടാതെ മുപ്പതോളം പ്രീമിയം കൗണ്ടറുകളും. 44ഔട്ട്ലറ്റുകളുടെ ദൈനംദിന പ്രവര്‍തനത്തിന് അഞ്ഞൂറിനടത്ത് ജീവനക്കാര്‍ വേണം. ചുരുങ്ങിയത് 200 ജീവനക്കാരുടെ കുറവ് നിലവിലുണ്ട്. ബെവ്കൊയിലെ നിയമനങ്ങളത്രയും നിലവില്‍ പിഎസ് സി വഴിയാണ്. ഇത്തരത്തില്‍ നിയമിതരായ ജീവനകാര്‍ അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ മാത്രമാണ് ജോലി ചെയ്യാന്‍ തയാറാകുന്നത്. ഔട്ട് ലെറ്റുകളുടെ ചുമതല വഹിക്കേണ്ട സീനിയര്‍ അസിസ്റ്റന്‍റുമാര്‍ ഉതത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാകാത്തതും സ്ഥിതി വഷളാക്കി. 

ENGLISH SUMMARY:

Bevco Outlet