സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. മറ്റന്നാള്‍ വരെ മഴ തുടരും. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പെരുമഴയില്‍ തലസ്ഥാനത്ത് തൈക്കാടും പൂജപ്പുരയിലും മരങ്ങള്‍ കടപുഴകി വീണു. റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
കാസർകോട് പൈവളിഗയിൽ ഇടിമിന്നലിൽ വീടിന്റെ ഓട് ഇളകിവീണ് വീണ് അമ്മയ്ക്കും മക്കൾക്കും പരുക്ക്. പൈവളിഗെ കയ്യാർ ബൊളമ്പാടിയിലെ യമുന മക്കളായ പ്രമോദ്, സുധീർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ വീടിന് സമീപം പുതുതായി നിർമിച്ച കോൺക്രീറ്റ് വീടിനും വിള്ളലുണ്ടായി. വയറിങ് കത്തിനശിച്ചു.