Untitled design - 1

വായനയോടുള്ള പ്രണയം കൊണ്ട് 17 വർഷം മുൻപ് മോഷ്ടിച്ച പുസ്തകം തിരികെ നൽകി യുവാവ്. മുവാറ്റുപുഴ സ്വദേശി റീസ് തോമസ് ആണ് ക്ഷമാപണത്തോടെ പുസ്തകം തിരികെ നൽകാൻ എത്തിയത്. ഇന്ന് പക്ഷെ ആ കടയിൽ റീസ് തന്റെ അനുഭവങ്ങൾ പങ്കു വച്ച് എഴുതിയ പുസ്തകവും ഉണ്ട്. 

 

കുട്ടിക്കാലം മുതൽ കഥകൾ വായിക്കാൻ ഏറെ ഇഷ്ടമായിരുന്നു റീസ് തോമസിന്. പക്ഷെ പണം കൊടുത്തു പുസ്തകങ്ങൾ വാങ്ങാൻ ദാരിദ്ര്യം അയാളെ അനുവദിച്ചില്ല. ബുക്സ്റ്റാളില്‍ കൈയ്യെത്തുംദൂരത്ത് അന്ന് ഇറങ്ങിയ ഹാരിപോട്ടര്‍ ഡെത്ത്‌ലി ഹാര്‍വെസ്റ്റ് കണ്ടു. വാങ്ങാന്‍ പണമില്ല ആരും കാണാതെ പുസ്തകം കയ്യിലെടുത്തു മുങ്ങി. പേടിയും കുറ്റബോധവും മനസ്സില്‍ നിറഞ്ഞെങ്കിലും ഇഷ്ട പുസ്തകം കിട്ടിയതില്‍ സന്തോഷവാനായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ചെന്ന് വേറൊരു പുസ്തകം കയ്യില്‍ എടുത്തപ്പോള്‍ പിടി വീണു. 17 വർഷങ്ങൾക്ക് ശേഷം മൂവാറ്റുപുഴയിലെ പുസ്തക കടയിലേക്ക് ആ ചെറുപ്പക്കാരൻ വീണ്ടും എത്തി. അന്ന് മോഷ്ടിച്ച പുസ്തകം തിരികെ നൽകാൻ. ഇന്ന ആ പുസ്തക കടയിൽ റീസ് തോമസ് തന്റെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചു എഴുതിയ നയന്റീസ് കിഡ്സ് എന്ന പുസ്തകവും ഉണ്ട്.

മലയാള സാഹിത്യത്തിൽ ബിരുദ ധാരിയായ റീസ് സിനിമയിൽ സഹ സംവിധായകനാണ്. മിന്നൽ മുരളി, ഗുരുവായൂർഅമ്പല നടയിൽ ഉൾപ്പടെയുള്ള ചിത്രങ്ങളിൽ റീസ് ഭാഗമായിട്ടുണ്ട്. 

ENGLISH SUMMARY:

After 17 years, stolen book returned