പെരിയാറിലെ മത്സ്യക്കുരുതിയോടെ സ്കൂളിൽ പോകാൻ ഒരുങ്ങുന്ന ഒരു കൂട്ടം കുട്ടികളുടെ സ്വപ്നങ്ങളുടെ മേൽ കരിനിഴൽ വീണിരിക്കുകയാണ്. വിളവെടുപ്പിന് തയ്യാറായ മത്സ്യങ്ങൾ കൺമുന്നിൽ ഇല്ലാതായതോടെ ഇനിയെന്ത് എന്ന് ചോദ്യമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്
പുത്തനുടുപ്പുകളും ബാഗുമായി സ്കൂളിൽ പോകണമെന്ന് തന്നെയാണ് നിയയെപ്പോലെ എല്ലാ കുട്ടികളുടെയും ആഗ്രഹം. എന്നാൽ കടമക്കുടിയിലെയും, വരാപ്പുഴയിലെയും, ചെരാനല്ലൂരിലെയും പല മാതാപിതാക്കൾക്കും ഇക്കാര്യങ്ങൾ കേൾക്കുമ്പോൾ നെഞ്ചിൽ തീയാണ്. വേനലവധിക്ക് ശേഷം കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയക്കാൻ ആവശ്യമായ പണം ഇവർക്കില്ല. ആ പണം കൈകളിൽ എത്തിക്കേണ്ടിയിരുന്ന വിളവെടുപ്പിന് തയ്യാറായ മത്സ്യങ്ങളാണ് പുഴയിലൂടെ ഒഴുകിയെത്തിയ രാസമാലിന്യത്തിൽ പിടഞ്ഞുതീർന്നത്
സർക്കാരിന്റെ ഭാഗത്തുനിന്നും മതിയായ സഹായം ലഭിച്ചില്ലെങ്കിൽ എങ്ങനെ കുട്ടികളെ സ്കൂളിലേക്ക് അയക്കുമെന്ന ആശങ്കയാണ് ഇവർ പങ്കുവെക്കുന്നത്.