തൃശൂർ ജില്ലയിൽ വീണ്ടും ചാള ചാകര . ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ കടൽ തീരത്താണ് ചാളക്കൂട്ടം എത്തിയത്.
തൊട്ടാപ്പ് ലൈറ്റ് ഹൗസ് മുതൽ അഞ്ചാങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് ചാളക്കൂട്ടം ഇരച്ചുകയറിയത്. ഒട്ടേറെ പേരെത്തി മൽസ്യം വാരിയെടുത്തു.
ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാള കരയിലേക്ക് കയറിയിരുന്നു. കടലിലെ ഓക്സിജന്റെ വ്യതിയാനമാണ് പ്രതിഭാസത്തിന് കാരണം.