ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ചെരിഞ്ഞ വൈക്കം കായലിലെ ബിനാലെ ശില്പം പുനസ്ഥാപിക്കാൻ നടപടി. അറ്റകുറ്റ പണി നടത്താതെ ഇരുമ്പു തൂണുകൾ തുരുമ്പെടുത്തതിനാലാണ് ശില്പം ചെരിഞ്ഞത്.സാമ്പത്തിക പ്രതിസന്ധിയാണ് അറ്റകുറ്റ പണി മുടങ്ങാൻ കാരണമെന്നാണ് ലളിതകലാ അക്കാദമിയുടെ ന്യായീകരണം.
2014 ലെ കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ശ്രദ്ധേയമായ ശില്പമാണ് പിന്നീട് വേമ്പനാട്ടുകായലിന്റെ തീരത്തോട് ചേർന്ന് സ്ഥാപിച്ചിരുന്നത്..ശബ്ദം മുഴക്കുകയും വെള്ളം ഒഴുകുകയും ചെയ്തിരുന്ന ശില്പം സ്ഥാപിച്ച അധികം താമസിയാതെ നിലച്ചു..കായലിലെ ഉപ്പുകാറ്റിൽ മണി സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ തുരുമ്പെടുത്തു. എല്ലാം അറിഞ്ഞിട്ടും സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ലളിതകലാ അക്കാദമിയൊ നഗരസഭയൊ അനങ്ങിയില്ല.ശില്പം വീണതോടെ10 ലക്ഷം രൂപമുടക്കി കൂടുതൽ ആകർഷകമാക്കി പുനസ്ഥാപിക്കാനാണ് തീരുമാനം
ചെരിഞ്ഞ ശില്പത്തിന്റെ ഒരു ഭാഗം കായലിൽ ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് തൂണിൽ തട്ടി നിന്നതിനിലാണ് കായലിൽ പതിക്കാതിരുന്നത്. അറ്റകുറ്റ പണികൾ നടത്തി സ്ഥാപിക്കുന്ന ശില്പത്തിനു ചുറ്റും കോൺക്രീറ്റ് പ്ലാറ്റ് ഫോം നിർമ്മിച്ച് സെൽഫി പോയിൻ്റാക്കാനും തീരുമാനമുണ്ട്.ജങ്കാറിൽ ക്രയിൻ സ്ഥാപിച്ച് രണ്ടര ടൺ ഭാരം വരുന്ന മണി 10 ഓളം തൊഴിലാളികൾ ചേർന്ന് വൈകിട്ടോടെയാണ് ഉയർത്തി മാറ്റിയത്..