പെരിയാറിലെ മത്സ്യക്കുരുതിയില്‍ മലനീകരണ നിയന്ത്രണ ബോര്‍ഡിനും പൊലീസിനും കത്ത് നല്‍കി ഏലൂര്‍ മുന്‍സിപ്പാലിറ്റി. മാലിന്യം ഒഴുക്കിയ ഫാക്ടറികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നോട്ടിസ് നല്‍കിയത്. നദിയിലേക്ക് രാസ മാലിന്യം ഒഴുക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോടും ആവശ്യപ്പെട്ടു.
നദിയിലേക്ക് രാസമാലിന്യം ഒഴുക്കിയ ഫാക്ടറികളെയും സ്ഥാപനങ്ങളെയും കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. മാലിന്യം ഒഴുക്കിയ ഫാക്ടറികളുടെ പട്ടിക നല്‍കണം എന്ന് ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മുന്‍സിപ്പാലിറ്റി നോട്ടിസ് നല്‍കി. ജല സ്രോതസ്സുകള്‍ മലിനമാക്കുന്നഫാക്ടറികള്‍ക്കെതിരെ മുന്‍സിപ്പല്‍ ആക്ട് പ്രകാരം അന്‍പതിനായിരം രൂപ പിഴയും ആറ് മാസത്തില്‍ കുറയാത്ത ശിക്ഷയും വരെ ലഭിക്കാവുന്ന കുറ്റവുമാണ്.
ഫാക്ടറികളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ പറയുന്നു. അതെസമയം ഫാക്ടറികള്‍ മാലിന്യം ഒഴുക്കിയതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് സര്‍ക്കാരോ അന്വേഷണം നടത്തിയ ഫിഷറീസ് വകുപ്പോ സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫാക്ടറികളുടെ പട്ടിക ആവശ്യപ്പെട്ടുള്ള നോട്ടിസ് എന്നത് ശ്രദ്ധേയമാണ്.